കുവൈത്ത് സിറ്റി: മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) കുവൈത്ത് കമ്മിറ്റി പ്രസിഡന്റായി മുഹമ്മദ് റാഫിയെയും ജനറല്‍ സെക്രട്ടറിയായി അഷ്റഫ് അയ്യൂറിനേയും ട്രഷറരായി അഷ്റഫ്.പി ടി യെയും ഇലെക്ഷന്‍ റിട്ടേര്‍ണിംഗ് ഓഫീസര്‍ ഫസീയുള്ളയുടെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ (വൈസ് പ്രസി)ഡോ മുസ്തഫ, ഖലീല്‍ അടൂര്‍.(സെക്രട്ടറി)റമീസ് സലേഹ്,അന്‍വര്‍ മന്‍സൂര്‍ സേട്ട്(ജോ ട്രഷറര്‍)ഫിറോസ് കുളങ്ങര.(എഡ്യൂക്കേഷന്‍ കണ്‍വീനര്‍ )അസ്ലം ഷന്ദന,നെസ്ലിന്‍ നൂറുദീന്‍.(കള്‍ച്ചറല്‍ കണ്‍വീനര്‍)സുബൈര്‍.എം എം,മുജീബ് പി പി കെ.(ചാരിറ്റി കണ്‍വീനര്‍)സാദിഖ് അലി,ഗഫൂര്‍. (കമ്മ്യൂണിറ്റി ഹെല്‍ത്ത് കണ്‍വീനര്‍)അര്‍ഷാദ്.ടി വി.(മെഡിക്കല്‍ കണ്‍വീനര്‍) നസ്രുദീന്‍.(ഐ.ടി&സോഷ്യല്‍ മീഡിയ കണ്‍വീനര്‍) സഹീര്‍.എം എം, റയീസ് സലേഹ്.(പബ്ലിക് റീലേഷന്‍)സാലെ ബാത്ത.(സ്‌പോര്‍ട്‌സ് കണ്‍വീനര്‍) നൗഫല്‍, ജസിന്‍ ജബ്ബാര്‍.(എംബ്ലോയ്‌മെന്റ് സെല്‍ കണ്‍വീനര്‍) ഉസ്മാന്‍ കോയ.

ജാബിറിയ മെഡിക്കല്‍ ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ റയീസ് സാലിഹ് യുടെ ഖിറാഹത്തോടെ തുടങ്ങിയ പരിപാടിയില്‍ പ്രസിഡന്റ് സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അര്‍ഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഡോ.മുസ്തഫ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാമ്പത്തിക പിന്നോക്ക വിദ്യാര്‍ഥികള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പിലാക്കുവാന്‍ സാധിച്ചുണ്ട്. കുവൈത്തില്‍ ആദ്യമായി വിദേശി മലയാളികള്‍ക്കിടയില്‍ മെഡിക്കല്‍ ക്യാമ്പും തൊഴില്‍ പരിശീലന കമ്പ്യൂട്ടര്‍ കോഴ്‌സുകളും ആരംഭിച്ചത് എം.ഇ.എസിന്റെ നേതൃത്വത്തില്‍ ആയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് സിദീഖ് മദനി, സാലിഹ് ബാത്ത, ഖലീല്‍ അടൂര്‍, ബഷീര്‍ ബാത്ത എന്നീവര്‍ ആശംസകള്‍ നേര്‍ന്നു. അന്‍വര്‍ മന്‍സൂര്‍ സേഠ് നടത്തിയ ക്വിസ് പ്രോഗ്രാം സദസ്സിന്റെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. പരിപാടികള്‍ക്ക് റമീസ് സാലിഹ്, സഹീര്‍, നെസ്ലിന്‍ നൂറുദീന്‍, ഉസ്മാന്‍ കോയ, നാസര്‍ ഇക്ബാല്‍ ,ഫിറോസ് കുളങ്ങര, മുജീബ്, ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.