കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്തിന്റെ നേതൃത്വത്തില്‍ 'മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് വര്‍ക്ക് ഷോപ്പ് 'ജാബിറിയ കുവൈത്ത് മെഡിക്കല്‍ ഹാളില്‍ സംഘടിപ്പിച്ചു .ക്യാമ്പില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് സന്തോഷ് കുമാര്‍ ഷേണായിയും, ആര്‍.രൂപേഷും ക്ലാസെടുത്തു.  ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എം.ഇ.എസ്. ഭാരവാഹികള്‍ വിതരണം ചെയ്തു. എം.ഇ.എസ്. പ്രസിഡന്റ് സാദിക്ക് അലി സ്വാഗതവും എഡ്യൂക്കേഷണന്‍ കണ്‍വീനര്‍ അന്‍വര്‍ മന്‍സൂര്‍ സയ്യിദ് നന്ദിയും പറഞ്ഞു. ക്യാമ്പിന് ജനറല്‍ സെക്രട്ടറി ടി.വി.അര്‍ഷദ്, ഡോ.മുസ്തഫ, മുഹമ്മദ് റാഫി, മുജീബ്, പി.ടി.അഷ്റഫ്, റമീസ് സലേഹ്, ഫിറോസ്, റയീസ് സലേഹ് എന്നിവര്‍ നേതൃത്വം നല്‍കി.