കുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ  സഹകരണത്തോടെ എം ഇ എസ് കുവൈത്ത് അബ്ബാസിയ പാകിസ്താന്‍ എക്സല്‍ സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടാതെ ശ്രീലങ്ക, നേപ്പാള്‍, ഈജിപ്ത്, ബംഗ്‌ളാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളും പരിശോധനക്കെത്തിയിരുന്നു. തുടര്‍ച്ചയായ പതിനാറാം വര്‍ഷമാണ് എം ഇ എസ് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.  ഇന്ത്യന്‍ ഡോക്ടര്‍ ഫോറത്തിന്റെയും  ഇന്ത്യന്‍ ഡെന്റല്‍ അലയന്‍സ്, കുവൈത്ത് ഹാര്‍ട്ട് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയുള്ള മെഡിക്കല്‍ ക്യാമ്പ്  രാവിലെ  8- ന് തുടുങ്ങി  2 മണിയോടെയാണ്  അവസാനിച്ചത്. സൗജന്യ വൈദ്യ പരിശോധനയോടപ്പം ബ്‌ളഡ് പ്രഷര്‍, കൊളസ്‌ട്രോള്‍ ടെസ്റ്റുകളും ഇ.സി.ജി, മോമോഗ്രഫി, സ്‌കാനിങ് തുടങ്ങിയ സൗകര്യങ്ങളും  രോഗികള്‍ക്ക് ആവശ്യമായ മരുന്നും ക്യാമ്പില്‍ സൗജന്യമായി  ലഭ്യമാക്കിയിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ   അന്‍പതിലധികം  ഡോക്ടര്‍മാരും പരിചയസമ്പന്നരായ പാരാമെഡിക്കല്‍ സ്റ്റാഫും ക്യാമ്പിന് നേതൃത്വം നല്‍കി. വിദഗ്ധ പരിശോധന ആവശ്യമുള്ള രോഗികള്‍ക്ക് വേണ്ടിയുള്ള തുടര്‍ സഹായങ്ങളും എം ഇ എസ് നല്‍കി വരുന്നുണ്ട്. ലേബര്‍ ക്യാമ്പിലെ നിര്‍ദ്ധനരായ രോഗികളെയാണ് മുഖ്യമായും മെഡിക്കല്‍ ക്യാമ്പ് ഈ വര്‍ഷം ലക്ഷ്യമിട്ടത്.
 
ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിന്‍  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട് റീജിണല്‍ മാനേജര്‍ അഫ്‌സല്‍ ഖാന്‍, അശ്‌റഫ് അയ്യൂര്‍ (ബദര്‍ അല്‍ സമ),  ഐ.ഡി.എഫ് പ്രസിഡന്റ് ഡോ.അബൈ പട്വാരി, ഐ.ഡി.എഫ് കമ്മ്യൂണിറ്റി സെക്രട്ടറി  ഡോ:സയ്യിദ് റഹ്മാന്‍, ഐ.ഡി.എഫ്  സെക്രട്ടറി ഡോ:പ്രതാപ് ഉണ്ണിത്താന്‍, ഡോ:അമീര്‍ അഹമ്മദ്, ഷണ്മുഖ സുന്ദരന്‍ (ആസ്റ്റര്‍)  എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഗൈഡ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് സോണല്‍ ഹെഡ് അഫ്‌സല്‍ ഖാന് ആദ്യ കോപ്പി നല്‍കി  പ്രകാശനം ചെയ്തു. എം.ഇ.എസ് പ്രസിഡന്റ് സാദിഖ് അലി സ്വാഗതവും മെഡിക്കല്‍ വിങ് കണ്‍വീനര്‍ നാസറുദ്ദീന്‍ നന്ദിയും പറഞ്ഞു.എം.ഇ.എസ് ജനറല്‍ സെക്രട്ടറി അര്‍ഷദ്, മുഹമ്മദ് റാഫി, സുബൈര്‍, ഖലീല്‍ അടൂര്‍, , ഡോ. മുസ്തഫ,  സാലിഹ് ബാത്ത, ഇബ്രാഹീം, ഉസ്മാന്‍ ഓജി,നൗഫല്‍, ശഹീര്‍, മുജീബ്, ഗഫൂര്‍, അശ്‌റഫ് പി.ടി, നൗഫല്‍, റമീസ് സാലിഹ്, ഫിറോസ്,  എന്നിവര്‍  ക്യാമ്പിന് നേതൃത്വം നല്‍കി.