കുവൈത്ത്: കുവൈത്തിലെ സ്ത്രീ സമൂഹത്തിനായി കണ്ണൂര്‍ പ്രവാസി കൂട്ടായ്മ കുവൈത്ത് വനിതാവേദിയും സിറ്റി ക്ലിനിക് മഹ്ബൂലയും സംയുക്തമായി സംഘടിപ്പിക്കുന്ന വനിതസൗഖ്യ സൗജന്യ സ്ത്രീജന്യരോഗ പരിശോധനാ ക്യാമ്പ്  ഒക്ടോബര്‍ 4 ന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ നടക്കും. കൗമാരം മുതല്‍ വാര്‍ദ്ധക്യം വരെ സ്ത്രീകളില്‍ കാണപ്പെടുന്ന രോഗങ്ങള്‍ക്ക് പരിശോധനകളും വിദഗ്ദ്ധ ചികിത്സാ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. ഡോ.ശശി ജോഷി, ഡോ.സൂസന്‍ ഷേബ പോത്തന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കുന്നു.