കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി, ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം (ഐ.ഡി.എഫ്), കുവൈത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 30 ന് രാവിലെ 7.30 മുതല്‍ വൈകീട്ട് 3.30 വരെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടക്കും. 

ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ഹൃദ്രോഗം, മൂത്രാശയ രോഗങ്ങള്‍, ത്വക് രോഗങ്ങള്‍, ന്യൂറോളജി, ഇ.എന്‍.ടി., കണ്ണു രോഗങ്ങള്‍, ശിശുരോഗം, ഗൈനക്കോളജി, എല്ലു രോഗം തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള പരിശോധനകളും വിവിധ ലബോറട്ടറി ടെസ്റ്റുകളും സൗജന്യമായി ലഭ്യമായിരിക്കും. 

ക്യാമ്പ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 25 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈനായും ഐ.സി.എഫിന്റെ വിവിധ സെന്‍ട്രല്‍, യൂണിറ്റ് കമ്മിറ്റികളുമായി ബന്ധപ്പെട്ടും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഐ.സി.എഫ്. കുവൈത്ത് പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ജലീബ് - 24720619 / 50479590 / 99771506 / 97825616
ഫര്‍വാനിയ - 97139979
ജഹ്‌റ - 50222944
കുവൈത്ത് സിറ്റി - 97278376
ഫഹാഹീല്‍ - 99493803