കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതത്തെതുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചുനക്കര സ്വദേശി ശ്രീകുമാര്‍ (46) ആണ് കഴിഞ്ഞ ദിവസം മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി കുവൈത്തില്‍ ദിവാന്‍ അമീരി കമ്പനിയില്‍ ഫോര്‍മാന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തിലെ നിരവധി അസോസിയേഷനുകളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ലത ശ്രീകുമാര്‍ ( കുവൈറ്റ് മിനിസ്ട്രി നേഴ്‌സ്) മക്കള്‍ : ശ്രുതി ശ്രീകുമാര്‍, ശ്രീനേഷ് ശ്രീകുമാര്‍.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു.
Content Highlights: Malayali, Died, Kuwait, Heart Attack