കുവൈത്ത് സിറ്റി: ലുലു എക്‌സ്‌ചേഞ്ചിന്റെ കുവൈത്തിലെ 22-ാമത് ശാഖ ഫര്‍വാനിയ മെട്രോ സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലുലു എക്‌സ്‌ചേഞ്ച് ജിസിസി ആന്റ് ഇന്ത്യ വൈസ്പ്രസിഡന്റ് നാരായണ്‍ പ്രധാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. 

ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശാഖ ആരംഭിക്കുന്നതെന്ന് ഡയറക്ടര്‍ അദീബ് അഹമ്മദ് പറഞ്ഞു. മെച്ചപ്പെട്ട സേവനം ഉറപ്പാക്കുമെന്ന് വൈസ് പ്രസിഡന്റ് നാരായണ്‍ പ്രധാന്‍ പറഞ്ഞു.