കുവൈത്ത് സിറ്റി: കുവൈത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. കുവൈത്ത് പാര്‍ലമെന്റ് യോഗം അമീര്‍ പ്രത്യേക ഉത്തരവിലൂടെ ഒരു മാസത്തേക്ക് മരവിപ്പിച്ചു. ഭരണഘടനയുടെ 106-ാം ആര്‍ട്ടിക്കിള്‍ അനുസരിച്ചാണ് ഫെബ്രുവരി 18 മുതല്‍ ഒരുമാസത്തേക്ക്. കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഒരു മാസത്തേക്ക് മരവിപ്പിച്ചത്.
മന്ത്രിസഭ രാജിവെക്കുകയും തുടുര്‍ന്ന് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമം വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അമീര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.
2020 ഡിസംബര്‍ 14 നാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റത്. എന്നാല്‍ കേവലം ഒരുമാസം തികയുന്നതിന് മുമ്പാണ് മന്ത്രി സഭ രാജി വെക്കേണ്ടി വന്നത്.