കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ വിദേശകാര്യ സെക്രട്ടറി സഞ്ജയ് ബട്ടാചര്യ കുവൈത്ത് ശത്രുസങ്കേത റിസര്‍ച്ച് കേന്ദ്രം സന്ദര്‍ശിച്ചു. ബട്ടാചര്യയോടൊപ്പം ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും കുവൈത്ത് റിസര്‍ച്ച് കേന്ദ്രം സ്ഥാപകനും സിഇഒയുമായ അബ്ദുല്‍ അസീസ് അല്‍ അഞ്ചേരി, ഡെപ്യൂട്ടി യൂസഫ് അല്‍ ഗുസ്സെയിന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ ഭാവി പരിപാടികളില്‍ ഇന്ത്യയും കുവൈത്തും സംയുക്തമായി സഹകരിക്കുന്നതിനും കൂടിക്കാഴ്ചയില്‍ ധാരണയിലെത്തി. അതോടൊപ്പം മേഖലയിലും അന്താരാഷ്ട്ര തലത്തിലും നിലവിലുള്ള സംഭവ വികാസങ്ങളും ചര്‍ച്ച ചെയ്തു.

അതേസമയം അഗോളത്തലത്തിലും മേഖലയിലും ഉണ്ടായിട്ടുള്ള രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളെ ഇന്ത്യയും കുവൈത്തും സംയുക്തമായി നേരിടുന്നതിനും, ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന ശക്തമായ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുമെന്നും ബട്ടാചാര്യ അഭിപ്രായപെട്ടു.