കുവൈത്ത് സിറ്റി: രണ്ട് ലക്ഷത്തിലേറെ തൊഴില്‍ സാധ്യതയുള്ള സില്‍ക് സിറ്റി മെഗാപദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രധിരോധമന്ത്രിയുമായ ഷെയ്ഖ് നാസ്സര്‍ സബ അല്‍ അഹ്മദ് അല്‍ സബ നിര്‍ദേശിച്ചു. മറ്റുവിഷയങ്ങളെല്ലാം മാറ്റി വച്ചാണ് ദേശീയ അസംബ്ലി വിഷന്‍ 2035 മെഗാ പദ്ധതിയുടെ ഭാഗമായുള്ള സില്‍ക് സിറ്റിയുടെ നിര്‍മാണം ചര്‍ച്ച ചെയ്തത്.

വന്‍ സാമ്പത്തിക ചെലവുള്ളതാണെങ്കിലും പദ്ധതി എത്രയും വേഗത്തിലാക്കണമെന്ന ഷെയ്ഖ് നാസ്സര്‍ ആവശ്യപ്പെട്ടു.
പദ്ധതി പ്രാബല്യത്തിലാകുന്നതോടെ വാണിജ്യ, വ്യവസായ, നിക്ഷേപം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.