കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളില്‍ 25 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിച്ച്  കുവൈത്ത് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 2020-2021 അധ്യയനവര്‍ഷത്തെ ട്യൂഷന്‍ ഫീസ് പുനഃക്രമീകരിക്കാന്‍ കുവൈത്ത് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ.സൗദ് അല്‍ ഹര്‍ബിയാണ് തീരുമാനിച്ചത്. 

സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തുന്നത് വരെ 25 ശതമാനം ഫീസ് കുറയ്ക്കാനാണു തീരുമാനം.

2020-2021 അധ്യയനവര്‍ഷം മുതല്‍ എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളുടെയും സ്വകാര്യ സ്‌കൂളുകളിലെ.വെര്‍ച്വല്‍ ക്ലാസുകളും മറ്റെല്ലാ പഠന വിഭവങ്ങളും ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകള്‍ സജീവമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഡോ.സൗദ് അല്‍ ഹര്‍ബി ചര്‍ച്ച ചെയ്തു.