കുവൈത്ത് സിറ്റി: കുവൈത്തില്‍ പതിനാറാമത് പാര്‍ലമെന്റ് ആദ്യ സെഷന്‍ ഡിസംബര്‍ 15 ന് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്യും. അതേസമയം നിലവിലുള്ള മന്ത്രിസഭയുടെ രാജി അമീര്‍ സ്വീകരിച്ചു.
പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ
നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചു. അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് രാജി സ്വീകരിക്കുകയും പുതിയ മന്ത്രിസഭ നിലവില്‍വരുന്നത് വരെ കെയര്‍ ടേക്കര്‍ ആയി തുടരാന്‍ ഷേയ്ഖ് സബാഹ് ഖാലിദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അമീര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
പുതിയ പ്രധാനമന്ത്രിയായി ഷേയ്ഖ് സബാഹ് ഖാലിദ് അസ്സബാഹിനെ തന്നെ വീണ്ടും അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് നാമ നിര്‍ദേശം ചെയ്യുമെന്നും പുതിയ മന്ത്രിസഭയില്‍ നിലവിലെ മന്ത്രിമാരില്‍ വലിയൊരു വിഭാഗം വീണ്ടും നിയമിക്കപ്പെടുമെന്നുമാണ് ലഭിക്കുന്ന സൂചനകള്‍.