കുവൈത്ത് സിറ്റി: കുവൈത്തില്‍ തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. തൃശ്ശൂര്‍ ഇരിഞ്ഞാലക്കുട കടുപ്പശ്ശേരി സ്വദേശി മുല്ലക്കര ദേവസ്സി പിന്റോ (36) ആണ് മരിച്ചത്. കുവൈത്തില്‍ കൊമേര്‍ഷ്യല്‍ ബാങ്കില്‍ ജീവനക്കാരനായിരുന്നു. ഭാര്യ ലിമ കുവൈത്തിലെ സബാ ഹോസ്പിറ്റലില്‍ നേഴ്‌സ് ആണ്. രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. അബ്ബാസിയയില്‍ താമസിച്ചു വരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചുവരുന്നു.