Kuwait, Malayali, Diedകുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട പന്തളം മുടിയൂര്‍ക്കോണം സ്വദേശി മുള്ളിക്കല്‍ വീട്ടില്‍ രവിയുടെയും വിജയകുമാരിയുടെയും മകന്‍ രഞ്ജിത്ത് രവി (32) യാണ് മരിച്ചത്. കുവൈത്തിലെ ന്യൂ ഗോള്‍ഡന്‍ ഇന്റര്‍നാഷണല്‍ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. 

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.