കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഗുരുവായൂര്‍ ബ്ലാങ്ങാട് സ്വദേശി അഷറഫ് കാരക്കാട് (55) ആണ് ഫര്‍വാനിയ ആശുപത്രിയില്‍ വച്ചു മരിച്ചത്.
20 വര്‍ഷത്തോളമായി ഖൈത്താനിലെ സാക്കതു അജീബ് റസ്റ്റോറന്റിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കെ.എം.സി.സി. ഗുരുവായൂര്‍ മണ്ഡലം മെംബറായിരുന്നു.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെ.എം.സി.സി. ഹെല്‍പ്പ് ഡെസ്‌കിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.