കുവൈത്ത് സിറ്റി: ലോക് ഡൗണ്‍ സമയത്ത് കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് എയര്‍ ലിഫ്റ്റ് വഴി നാട്ടില്‍ ചികിത്സക്കെത്തിയ മലയാളി പെണ്‍കുട്ടി സാധിക മരണത്തിനു കീഴടങ്ങി. പാലക്കാട് വടക്കാഞ്ചേരി സ്വദേശിനിയായ സാധിക രതീഷ് കുമാര്‍ ഇന്നലെ രാത്രിയോടെയാണ് മരണമടഞ്ഞത്. ചെവിക്ക് കാന്‍സര്‍ ബാധിച്ചു കുവൈത്ത് കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലായിരുന്നു പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 25 നാണ് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ നാട്ടില്‍ എത്തിച്ചത്.