കുവൈത്ത് സിറ്റി: കുവൈത്തില്‍ ശക്തമായ മഴ തുടരുന്നു. ഇടിയും മിന്നലോടും കൂടിയ മഴയില്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായി. ഇടിമിന്നലോടെയുള്ള മഴ തുടരാന്‍ സാധ്യതയുണ്ടന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച തുടങ്ങിയ മഴ വരുംദിവസങ്ങളില്‍ കുറയുമെന്നും തുടര്‍ന്ന് മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുവൈത്ത് എയര്‍പോര്‍ട്ട്, ഹ സബാഹ് അല്‍ അഹമ്മദി എന്നിവിടങ്ങളില്‍ രാവിലെ 10 മണി വരെ 34 മില്ലി മീറ്റര്‍ മഴയ്ക്കു സാധ്യതയുണ്ട്. വടക്ക് ഭാഗമായ അല്‍-അബ്ദാലിയില്‍ 32 മില്ലീ മീറ്ററും അല്‍-ജഹ്റയില്‍ 28 മില്ലീ മീറ്ററൂം, അല്‍-സാല്‍മിയയില്‍ 24 മില്ലി മീറ്ററും കുവൈത്ത് സിറ്റിയില്‍ 22 മില്ലി മീറ്ററും കൈഫാന്‍ 21.3 മില്ലി മീറ്ററും അല്‍-ജബ്രിയയില്‍ 16.5 മില്ലി മീറ്ററും അല്‍-റബിയയില്‍ 23.85 മില്ലി മീറ്ററും അല്‍-നുവൈസീബ് 12.8 മില്ലി മീറ്റര്‍ മഴയും രേഖപ്പെടുത്തിയതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.