കുവൈത്ത് സിറ്റി: കുവൈത്തില്‍ തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ചാവക്കാട് മണത്തല സ്വദേശിയായ സുരേഷ് കൊപ്ര (50) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി സൗത്ത് ഗള്‍ഫ് ലിങ്ക് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ : മഞ്ജുഷ, മക്കള്‍ സഞ്ചീവ് കൃഷ്ണ, ശ്രീധരന്-കാര്‍ത്ത്യാനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പവിത്രന്, സജീവ്, രോഹിണി, മല്ലിക, അനിത.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ ടീം വെല്‍ഫയറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.