കുവൈത്ത് സിറ്റി:  സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ - കുവൈത്ത് ഇടവക യൂത്ത് യൂണിയന്റെ വാര്‍ഷിക യോഗം മാര്‍ച്ച് 9 ന് വൈകിട്ട് 6.30 മുതല്‍ 9.15 വരെ  എന്‍.ഇ.സി.കെ സൗത്ത് ടെന്റില്‍ വച്ച് നടത്തപ്പെടും. റവ. സജി എബ്രഹാമും( കുവൈറ്റ് ഇടവക വികാരി) യുവജന സംഘാങ്ങളും ആരാധനക്കു നേതൃത്വം നല്‍കും. 

യൂത്ത് യൂണിയന്‍ ഗായക സംഘം ഗാന ശുശ്രൂഷക്കു നേതൃത്വം നല്‍കും. കുടാതെ യുവജന സംഘാംഗങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. യുവജന സംഘടന നടത്തിയ ബൈബിള്‍ ക്വിസ് 2017 ന്റെ വിജയികള്‍ക്കുള്ള സമ്മാന ദാനവും നടക്കും. വാര്‍ഷിക യോഗത്തിനുള്ള ക്രമീകരണങ്ങള്‍ റവ. സജി എബ്രാഹം ( വികാരി), സിജു എബ്രാഹം ( യൂത്ത് യൂണിയന്‍ വൈസ് പ്രസിഡന്റ്), എബി ഈപ്പന്‍( യൂത്ത് യൂണിയന്‍ സെക്രട്ടറി), സാജു എബ്രാഹം  എന്നിവരുടെ നേത്രത്വത്തില്‍ യുവജന സംഘടന പ്രവര്‍ത്തക സമതി അംഗങ്ങളും ചേര്‍ന്നു ചെയ്തു വരുന്നു.