കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് പ്രതിസന്ധി മൂലം അടച്ചു പൂട്ടിയത് 400 ലേറെ നഴ്‌സറികള്‍. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഴ്‌സറി ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്.
കോവിഡ് പ്രതിസന്ധിയെ തുടുര്‍ന്നു സര്‍ക്കാര്‍ തീരുമാനങ്ങളുടെ ഭാഗമായി നഴ്സറികള്‍ അടച്ചിടേണ്ടി വന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നാണ് നഴ്‌സറി ഉടമകളുടെ പരാതി. കഴിഞ്ഞ ഒമ്പത് മാസമായി 400 ഓളം നഴ്സറികളാണ് അടച്ചുപൂട്ടിയത്.
അതേസമയം ഉടമകള്‍ക്ക് നേരിടേണ്ടി വന്ന നഷ്ടങ്ങളുടെ മൂല്യം വിലയിരുത്താന്‍ വിദഗ്ധസമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സറി ഉടമകള്‍ സംയുക്തമായി
കോടതിയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.