Kuwait, Covid19, Died, Malayaliകുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ്19 ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി എഞ്ചിനീയര്‍ മരിച്ചു. തൃശ്ശൂര്‍ ചാലക്കുടി കണ്ണംപുഴ വീട്ടില്‍ ജിജോ അഗസ്റ്റിന്‍ (47) ആണ് അദാന്‍ ഹോസ്പിറ്റലില്‍ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. ഭാര്യ ഡോ.ഷെറി, മക്കള്‍ അന്നറോസ്, ജെന്നിഫര്‍.

കുവൈത്ത് ഓയില്‍ കമ്പനിയില്‍ (KOC) യില്‍ ഇന്‍സ്ട്രമെന്റേഷന്‍ എഞ്ചിനീയറായിരുന്നു. കുവൈത്ത് എഞ്ചിനീയേഴ്സ് ഫോറം (KEF) പ്രവര്‍ത്തകനും പാലക്കാട് എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥിയുമായിരുന്നു.