കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കോവിഡ് രോഗികള്‍ ആയിരത്തിന് മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 5 മരണവും പുതിയതായി 1,384 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് മരണം 1,760 ആയും, കോവിഡ് രോഗികള്‍ 3,05,583 ആയും ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

അതേസമയം 1,010 പേര്‍ കൂടി രോഗ മുക്തരായതയും, ഇതിനകം 2,90,377 പേര്‍ രാജ്യത്ത് കോവിഡ് രോഗമുക്തരായതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ 10,927 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,384 പേരില്‍ കോവിഡ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് 25,77,851 പേരില്‍ രോഗ പരിശോധന നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.67 ശതമാനമാണ്.

നിലവില്‍ 13,446 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 151 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതയും ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.