കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിന് തീരുമാനിച്ചു.
ഇതനുസരിച്ചു രാജ്യത്തെ വിദേശികളുടെ വിവരശേഖരണം കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിച്ചു കൊണ്ടു ആരംഭിച്ചതയും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി ചേര്‍ന്ന് വിവിധ താമസ മേഖലകളിലെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ തുടക്കമായത്.
ചില നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും വാക്സിന്‍ നല്‍കുക. സ്വദേശം, താമസസ്ഥലം, പ്രായം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
ഇതിനായി പ്രാഥമിക ആരോഗ്യ.സംരക്ഷണ കേന്ദ്രങ്ങളിലെയും വിവിധ പ്രദേശങ്ങളിലെ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലെയും ഇലക്ട്രോണിക് ഫയലുകള്‍ പരിശോധിച്ച് വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതിനാണ് അധികൃതരുടെ നീക്കം.