കുവൈത്ത് സിററി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനം ബാലവേദി കുവൈത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. അബ്ബാസിയ, സാൽമിയ, ഫഹാഹീൽ, അബു ഹലീഫ എന്നീ നാല് മേഖലകളിലായി നടന്ന ആഘോഷ പരിപാടികൾ കുട്ടികളുടേയും മാതാപിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അബ്ബാസിയ കല സെന്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ  ബാലവേദി മേഖല പ്രസിഡന്റ് ഡെന്നീസ് തോമസ് അധ്യക്ഷത വഹിച്ചു. വനിതാ വേദി കുവൈത്ത് പ്രസിഡന്റ്  ആശാ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ കല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബാലവേദി മേഖല പ്രസിഡന്റ് ഋഷി പ്രസീദ് അധ്യക്ഷത വഹിച്ചു . കുവൈത്തിലെ സാമൂഹ്യപ്രവർത്തകനും സാഹിത്യകാരനുമായ പ്രേമൻ ഇല്ലത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

അബു ഹലീഫ കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  നേതാജി ക്ലബ് സെക്രട്ടറി ഏബൽ അജി അധ്യക്ഷത വഹിച്ചു. പ്രൊഫ: വി. അനിൽ കുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.