കുവൈത്ത്: കുവൈത്തിലെ ആതുരസേവന രംഗത്ത്  സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പൊതു കൂട്ടായ്മയായ  കേരളൈറ്റ്‌സ് മെഡിക്കൽ ഫോറത്തിന്റെ നേതൃത്വത്തിൽ കുവൈത്തിന്റെ നാല് മേഖലകളിലായി പ്രാഥമിക ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഡിസംബർ 3 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ 9 മണിവരെയാണ് ക്യാമ്പ് നടക്കുക. ഓരോ ക്യാമ്പുകളിലും നൂറു പേർക്കാണ് പങ്കെടുക്കാൻ അവസരമെന്നും, ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണയെന്നും കെ.എം.എഫ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

അബ്ബാസിയ, അബുഹലീഫ, ഫഹാഹീൽ മേഖലകളിലെ ക്യാമ്പുകൾ ഈ പ്രദേശങ്ങളിലെ കലാ സെന്ററുകളിൽ വെച്ചും, സാല്മിയയിലേത് ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ വെച്ചുമാണ് നടക്കുക. ക്യാമ്പുമായി ബന്ധപ്പെട്ട വിഷാദാംശങ്ങൾക്ക്  കെ.എം.എഫ് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.