കുവൈത്ത് സിറ്റി: കോവിഡ് മൂലം മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം, മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്കു കൂടി നൽകണമെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രവർത്തക സമിതിയോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളോടാവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടായിട്ടു പോലും ഒളിച്ചുകളി നടത്തുന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് അങ്ങേയറ്റം അപലനീയമാണെന്നും യോഗം വിലയിരുത്തി.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്ക് ഇ മെയിൽ സന്ദേശമയച്ചതായി കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്രയും അറിയിച്ചു.