കുവൈത്ത് സിറ്റി: കുവൈത്ത് അതി ശൈത്യത്തിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഡോ.ആദിൽ അൽ സാദൂൺ. ഡിസംബർ 7 മുതൽ ആരംഭിക്കുന്ന കൊടും തണുപ്പ് അടുത്ത 40 ദിവസത്തോളം തുടരുമെന്നും മുന്നറിയിപ്പ്. ഡിസം​ബ​ർ ഏ​ഴു​മു​ത​ൽ 27 വ​രെ​യും 28 മു​ത​ൽ​ ഫെ​ബ്രുവ​രി 14 വ​രെ​യു​മാ​യി ര​ണ്ട്​ ഘട്ടങ്ങളിൽ, കൊടും തണുപ്പ് രണ്ടാം ഘട്ടത്തിൽ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഘട്ടത്തിൽ അന്തരീക്ഷ ഊഷ്മാവ് ചില ദിവസങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും ഡോ സാദൂൺ മുന്നറിയിപ്പ് നൽകുന്നു.