കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമ ലംഘകർക്കായുള്ള പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി വിദേശികൾ പോലീസ് പിടിയിലായി. സൂഖ് ശർഖിൽ നടന്ന പരിശോധനയിൽ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി വിദേശികളെ പോലീസ് പിടികൂടി. താമസിപ്പിക്കാൻ ജ​യി​ലി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച പ​രി​ശോ​ധ​ന അ​ധികൃ​ത​ർ പുനരാരംഭി​ക്കു​കയായിരു​ന്നു. ക​ഴി​ഞ്ഞ മാ​സം നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വിദേശികളെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക്​ അ​യ​ച്ചു. ജ​യി​ലി​ൽ ആ​ളു​കു​റ​യു​ന്ന​തി​ന​നു​സ​രി​ച്ച്​ ഒ​റ്റ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ളാ​ണ്​ ഇ​പ്പോ​ൾ ന​ട​ത്തി​വ​രു​ന്ന​ത്. 1,80,000​ത്തി​ലേ​റെ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ നിലവിൽ രാ​ജ്യ​ത്തു​ണ്ടെന്നാണ് വിവരം.

രാജ്യത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വ​രെ പി​ടി​കൂ​ടി തി​രി​ച്ചു​വ​രാ​ൻ ക​ഴി​യാ​ത്ത വി​ധം സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക്​ ക​യ​റ്റി​ അ​യ​ക്ക​ണ​മെ​ന്നാണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. വരും ദിവസങ്ങളിലും രാജ്യ വ്യാപകമായി സുരക്ഷാ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.