കുവൈറ്റ് :കേരള അസോസിയേഷന്‍ കുവൈറ്റ് കേരളപ്പിറവി ആഘോഷിച്ചു.

ഫിന്‍ഡാസ് കമ്യൂണിറ്റി ഹാളില്‍ സംഘടനയുടെ രക്ഷാധികാരി സി. ബാബു അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ ഭൂരഹിതരുടെ എണ്ണവും വീടില്ലാത്തവരുടെ എണ്ണവും വര്‍ധിക്കുകയാണന്നും ഇതിനു പരിഹാരം കാണേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

. ചടങ്ങില്‍ പ്രൊഫ. വി. മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ മാത്യുസ്, ബിബിന്‍ തോമസ്, ഷെരീഫ് താമരശ്ശേരില്‍ ,ബാബു ഫ്രാന്‍സീസ്, ശ്രീലാല്‍ മുരളി, ജിഷ എലിസബത്ത്, പ്രവീണ്‍ നന്ദിലത്ത്, ശ്രീനിവാസന്‍ മുനമ്പം എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് മണിക്കുട്ടന്‍ എടക്കാട്ട് സ്വാഗതം പറഞ്ഞു. കണ്‍വീനര്‍ കെ.ആര്‍. മോഹന്‍ നന്ദി പറഞ്ഞു.