കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലി പെരുന്നാള്‍ ഈദ് അല്‍ അദാ ജൂലായ് 20 ചെവ്വാഴ്ച്ച ആയിരിക്കുമെന്ന് പ്രമുഖ ജ്യോതി ശാസ്ത്രജ്ഞന്‍ ഡോ.സാലഹ് അല്‍ ഉജൈരി അറിയിച്ചു.

ദുല്‍ ഹജ്ജ് ഒന്ന് ജൂലായ് 11, ഞായറാഴ്ച ആയിരിക്കുമെന്നും തുടര്‍ന്ന് ജൂലായ് 20 ഈദ് അല്‍ അദാ ജൂലായ് 20 ചെവ്വാഴ്ച ഈദ് അല്‍ അദാ ആദ്യ ദിവസമായിരിക്കുമെന്നും ഡോ. ഉജൈരി കുവൈത്ത് ന്യൂസ് ഏജന്‍സിയെ അറിയിച്ചു.

അതോടൊപ്പം ഈദ് അല്‍ അദാ ബലിപെരുന്നാള്‍ പ്രാര്‍ത്ഥന പുലര്‍ച്ചെ കുവൈത്ത് സമയം 5.16 ന് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു