കുവൈത്ത് സിറ്റി: കുവൈത്തില്‍ 1,385 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിക്കുകയും 16 മരണവും റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

ഇതോടെ രാജ്യത്ത് കോവിഡ് മരണം 2,174 ആയി. ആകെ കോവിഡ് ബാധിച്ചവര്‍ 3,82,084 ആയി വര്‍ധിച്ചു. 15,330 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,385 പേരില്‍ കോവിഡ് രോഗം സ്ഥിതീകരിച്ചത്. ഇതോടെ രാജ്യത്ത് 31,96,351 പേരില്‍ രോഗ പരിശോധന നടത്തിയതായും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ശതമാനമായതായും അല്‍ സനാദ് പറഞ്ഞു.

നിലവില്‍ 17,517 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 341 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നതായും ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.