കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫില്‍ ഇന്ത്യക്കാരനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അമ്പതുവയസ്സുകാരനായ ഇന്ത്യക്കാരനെയാണ് തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവ സ്ഥലത്ത് മുപ്പത്താറ് വയസ്സുകാരനായ മറ്റൊരു ഇന്ത്യക്കാരനെയും അബോധാവസ്ഥയില്‍ കണ്ടെടുത്തിയിട്ടുണ്ട്. ഇവര്‍ക്കിടയിലുണ്ടായ വാക്ക് തര്‍ക്കം മൂലമാണ് കൊലപാതകം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവം സംബന്ധിച്ച്  അന്വേഷണം പുരോഗമിക്കുകയാണ്.