കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 14 മരണവും, 1,203 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗികള്‍ 2,37,192 ആയി ഉയരുകയും 14 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് ബാധിച്ചു മരിച്ചവര്‍ 1,353 ഉം ആയി. 1422 പേര്‍ ഇന്ന് രോഗ മുക്തി നേടിയതോടെ ആകെ രോഗ മുക്തി നേടിയവര്‍ 2,21,943 ആയി ഉയര്‍ന്നു.

അതേസമയം പുതിയതായി 8,369 പേരില്‍ പുതിയ പരിശോധന നടത്തിയതായും നിലവില്‍ 
13,896 പേര്‍ കോവിഡ് ചികിത്സയില്‍ തുടരുന്നതായും, ഇവരില്‍ 224 പേരുടെ നില ഗുരുതരമായി തുടരുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.