കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി നിലവിലെ ആരോഗ്യ സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഡ് വ്യാപനം വീണ്ടും രാജ്യത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനും ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ത്യയില്‍നിന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ കുവൈത്തിലെത്തിക്കുന്നതിന് മുന്‍കൈയെടുത്ത ഇന്ത്യന്‍ സ്ഥാനാപതിയെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. അതേസമയം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈത്തിലെ ഇന്ത്യക്കാരുടെ സുരക്ഷ, യു.എ.ഇ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത്, ആരോഗ്യ മേഖലയിലെ ഉഭയകക്ഷി സഹകരണം, കോവിഡ് പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.