കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈത്ത് റിഗ്ഗായ് എ യൂണിറ്റ് അംഗമായിരിക്കെ മരണമടഞ്ഞ മായ രാമന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. കല കുവൈത്ത് അബ്ബാസിയ ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മായ രാമന്റെ ഭര്‍ത്താവ് സജീവിന് ജനറല്‍ സെക്രട്ടറി സി കെ നൗഷാദ് കൈമാറി. ചടങ്ങില്‍ കല കുവൈത്ത് പ്രസിഡന്റ് ജോതിഷ് ചെറിയാന്‍, ട്രഷര്‍ പി.ബി സുരേഷ്, സാല്‍മിയ മേഖല സെക്രട്ടറി അജ്‌നാസ് മുഹമ്മദ്, മേഖല പ്രസിഡന്റ് ഭാഗ്യനാഥന്‍, കേന്ദ്ര കമ്മിറ്റി അംഗം കിരണ്‍ പി.ആര്‍, കല കുവൈത്ത് പ്രവര്‍ത്തകന്‍ സജി ജനാര്‍ദ്ദനന്‍, സാല്‍മിയ മേഖല എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് ജോണ്‍, അന്‍സാരി, റിഗ്ഗായ് യൂണിറ്റ് കണ്‍വീനര്‍ രാജു, റിഗ്ഗായ് എ യൂണിറ്റ് കണ്‍വീനര്‍ ജിജുലാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.