കുവൈത്ത് സിറ്റി: ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കില്ലെന്ന തീരുമാനത്തിൽ നിന്നും പിന്മാറില്ലെന്ന് കുവൈത്ത് മാൻ പവർ അതോറിറ്റി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന നിയമ പ്രകാരം 60 വയസ്സിന് മുകളിലുള്ള ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറഞ്ഞതോ ആയ വിദ്യാഭ്യാസ യോഗ്യത ഉള്ളവരുടെ വിസ പുതുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ വ്യക്തമാക്കുന്നത്.
അതോടൊപ്പം ജനുവരി 12 മുതൽ രജിസ്ട്രേഷനായി പുതിയ ഓൺലൈൻ സംവിധാനം ആരംഭിക്കുമെന്നും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഔദ്യോഗിക പ്രതിനിധികൾ ജനുവരി 12 ന് മുൻപ് തന്നെ അവരുടെ ഒപ്പുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.