കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള സേവനങ്ങള്‍ അതിവേഗത്തിലാക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി.
ആഭ്യന്തര മന്ത്രാലയം നല്‍കി വരുന്ന സേവനങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അതിവേഗത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തമര്‍ അലി അല്‍ സബ അല്‍ സലേം അല്‍ സബ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.
പാസ്‌പോര്‍ട്ട്, കുടിയേറ്റ വിഭാഗങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. അതേസമയം, പ്രത്യേക സഹായം ആവശ്യമുള്ളവര്‍ക്കും പ്രായമുള്ളവര്‍ക്കും പരിഗണന നല്‍കുന്നതിനും ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചു.