കുവൈത്ത് സിറ്റി: കുവൈത്തില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. കുവൈത്തിലെ ഷുവൈഖ് വ്യവസായ മേഖലയിലാണ് സംഭവം. ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിക്കുകയും
മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വര്‍ക്‌ഷോപ്പില്‍ വച്ച് ടാങ്കറിന്റെ വെല്‍ഡിങ് നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
പൊട്ടിത്തെറിയുടെ തീവ്രതയില്‍ 30 മീറ്ററോളം നീങ്ങിയ ടാങ്കര്‍ പാലത്തില്‍ ചെന്നിടിച്ചാണ് നിന്നത്.
അഗ്‌നിശമന വിഭാഗവും സുരക്ഷാ അധികൃതരും അപകടം നടക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.