കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് ആഭ്യന്തര പ്രതിരോധ മന്ത്രാലയ ആസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതി ഗതികള്‍  വിലയിരുത്തി.

ആഭ്യന്തര മന്ത്രി ഷെയ്ഖ് താമിര്‍ അലി അല്‍ സബാഹ് അല്‍ സലേം അല്‍ സബാഹ്, മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ആഭ്യന്ത്ര മന്ത്രാലയത്തിന്റെ മികച്ച സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തില്‍ എത്തിയ പ്രധാനമന്ത്രിയെ ഉപ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹാമദ് ജാബര്‍ അല്‍ സബാഹ്, സായുധ സേന മേധാവി ഷെയ്ഖ് ഖാലിദ് അല്‍ സബാഹ്, മന്ത്രാലയ അണ്ടര്‍സെക്രട്ടറി, മറ്റു ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. അതേസമയം കുവൈത്ത് അമേരിക്കയില്‍ നിന്നും ഇറക്കു മതി ചെയ്യുന്ന നാല് ബില്യണ്‍ ഡോളര്‍ വില മതിക്കുന്ന അപ്പഷേ ഹെലികോപ്റ്റര്‍, പാട്രിയറ്റ് മിസയില്‍ എന്നിവ ഉള്‍പ്പെടുന്ന ആയുധ ഇടപാടിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് അംഗീകാരം നല്‍കി. കൂടാതെ കുവൈത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ പരിശീലിപ്പിക്കുന്നതിനുള്ള മറ്റൊരു കരാറിനും  അമേരിക്ക അംഗീകാരം നല്‍കി.

ഇതോടെ രാജ്യത്തിന്റെ സൈനിക ശക്തി കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയും രാജ്യ സുരക്ഷക്ക് കൂടുതല്‍ കരുത്തു ഉറപ്പാക്കുന്നതിനും സാധിക്കും.