കുവൈത്തിലെ വാഫ്രയില്‍ നിന്നും വന്‍ മയക്കുമരുന്ന് ശേഖരവും ആയുധങ്ങളും ആഭ്യന്തര മന്ത്രാലയം പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഒരു ട്രക്ക് നിറയെ 20 ലക്ഷത്തോളം മയക്കുമരുന്ന് ഗുളികകളും നിരവധി ആയുധങ്ങളും വന്‍ ശക്തിയുള്ള സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തത്.

ആഭ്യന്തര മന്ത്രി ഷെയ്ഖ് താമര്‍ അലി അല്‍ സബാഹും, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്.ജനറല്‍ ഇസാം അല്‍ നഹാമും സംഭവ സ്ഥലം സന്ദര്‍ശിച്ചു കര്‍ശനമായ അന്വേഷണത്തിന് ഉത്തരവ് നല്‍കി.

അതി വിദഗ്ധമായ രീതിയില്‍ ട്രക്കിനുള്ളില്‍ ഒളിപ്പിച്ചു രാജ്യത്തേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രാലയവും നര്‍കോട്ടിക് ഡ്രഗ് കണ്ട്രോള്‍ -ജി  എ ഡി സി യും സംയുക്തമായി നടത്തിയ ശ്രമത്തിലൂടെ പിടികൂടാനായെന്നും പൊതുജന സുരക്ഷാ വിഭാഗം മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.