കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുവൈത്തിലേക്ക് ഇനി മുതല്‍ നേരിട്ട് വരാന്‍ അനുമതി.
ഇന്ത്യ ഉള്‍പ്പെടെയുള്ള 34 രാജ്യക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ടു വരുന്നതിന് വിലക്ക് നിലനില്‍ക്കവെയാണ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും വിളക്കില്‍ ഇളവ് പ്രഖ്യാപിച്ചത്.
യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് നേരിട്ടുള്ള വിമാനങ്ങള്‍ വഴിയോ ട്രാന്‍സിറ്റ് ആയോ കുവൈത്തിലേക്ക് വരാന്‍ അനുമതി നല്‍കുന്നതായി ഡി ജി സി എ അധികൃതര്‍ അറിയിച്ചു.
ഇതനുസരിച്ചു കാലാവധിയുള്ള താമസ രേഖയുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബ അംഗങ്ങള്‍ക്കും - ഭാര്യ,ഭര്‍ത്താവ്,മക്കള്‍ എന്നിവര്‍ക്കും നേരിട്ടു കുവൈത്തിലേക്ക് വരാവുന്നതാണ്. കുവൈത്ത് വ്യോമയന വകുപ്പ് ബന്ധപ്പെട്ട എല്ലാ വിമാന കമ്പനികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.