കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിട്ടു പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ ചെലവില്‍ ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു.
14 ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍, താമസം, ഭക്ഷണ ഉള്‍പ്പെടെ ഒരു ദിവസത്തെ ചെലവ് 30 കുവൈത്ത് ദിനാര്‍ കവിയാതെ നിലവില്‍ നേരിട്ടു പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കുവൈത്തില്‍ എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്.
പദ്ധതി സംബന്ധിച്ച മാര്‍ഗ രേഖകള്‍ സേവനകാര്യ, ദേശീയ അസംബ്ലി അഫയേഴ്‌സ് സഹമന്ത്രി മുബാറക് അല്‍ ഹരിസ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍
ഉന്നത അധികൃതരുമായി വിശദമായി ചര്‍ച്ച നടത്തി.
കുവൈത്ത് എയര്‍വേയ്സ്, ജസീറ എയര്‍വേയ്സ് ദേശീയ വിമാനക്കമ്പനി ഡയറക്ടര്‍ ബോര്‍ഡ് മേധാവികളായ അലി മുഹമ്മദ് അല്‍ ദുഖാന്‍, മര്‍വാന്‍ ബോഡിയ എന്നിവരുമായാണ് മന്ത്രി മുബാറക്. അല്‍ ഹാരിസ് കൂടിക്കാഴ്ച നടത്തി ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്ത് എത്തിക്കുന്നതിനുള്ള പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത്.