കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍  കുവൈത്തിന്റെ  വിവിധ ഭാഗങ്ങളില്‍   ബലിപെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

പെരുന്നാള്‍ ഖുതുബ നടക്കുന്ന പള്ളികളും ഖതീബുമാരും അബ്ബാസിയ ടെലികമ്യൂണിക്കേഷന് മുന്‍വശമുള്ള മസ്ജിദ് അല്‍ അദ് വാനി, (സമീര്‍ അലി എകരൂല്‍)  ജഹ്‌റ മലയാളം ഖുതുബ പള്ളി, (അബ്ദുസ്സലാം സ്വലാഹി), ഫര്‍വാനിയ (ഉമരിയ തദാമുന്‍ സ്‌പോര്‍ട്‌സ് ക്ലബിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ്, ശബീര്‍ സലഫി), ഖൈതാന്‍ മസ്ജിദ് മസീദ് അര്‌റഷീദി (മലയാളം ഖുതുബാ മസ്ജിദ്, നൌഫല് സ്വലാഹി), ഹവല്ലി (മസ്ജിദ് അന്‍വര്‍ രിഫാഇ) ശാബ് മലയാളം ഖുതുബ മസ്ജിദ്, (ഫൈസാദ് സ്വലാഹി), ശര്‍ഖ് പോലീസ് സ്റ്റേഷന്‍ റൗണ്ട് എബൌട്ടിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ് (മസ്ജിദ് ബിഷര് അല് റൂമി, ശമീര് മദനി കൊച്ചി), മംഗഫ് ബ്ലോക്-4, അജിയാല്‍ ജിമ്മിന് സമീപമുള്ള മലയാളം ഖുതുബ മസ്ജിദ്, (അഷ്‌കര്‍ സ്വലാഹി), അഹ്മദി ഗാര്ഡന് സമീപമുള്ള മസ്ജിദ് ഉമര്‍ ബിന്‍ ഖത്വാബ്, (അബ്ദുല്‍ മജീദ് മദനി), അബൂ ഹലീഫ മസ്ജിദ് ആയിശ, (അസ്‌ലം ആലപ്പുഴ), മഹ്ബൂല മസ്ജിദ് നാഫിഹ് മിഷാല്‍ അല്‍ ഹജബ് (മലയാളം ഖുതുബാ മസ്ജിദ്, സിദ്ദീഖ് ഫാറൂഖി). സാല്‍മിയ അമ്മാന്‍ സ്ട്രീറ്റ് അല് റാശിദ് ഹോസ്പിറ്റലിന് എതിര്‍വശം മസ്ജിദ് ലത്തീഫ അല്‍ നിമിഷ് (പി.എന്‍. അബ്ദു റഹിമാന്‍) പെരുന്നാള്‍ നമസ്‌കാരം രാവിലെ 5.29 ന് നമസ്‌കാരം ആരംഭിക്കുന്നതാണെന്നും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും പെരുന്നാള്‍ നമസ്‌കാര ശേഷം സംഘടിത ഉദ്ഹിയത്ത് 
കര്‍മമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.