കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈത്ത് അതിന്റെ ഒന്‍പതാം വാര്‍ഷികം 'കോഴിക്കോട് ഫെസ്റ്റ്- 2019' വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. 2019 മാര്‍ച്ച് 22 ന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 മണി വരെ നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 

ഗായകന്‍ വൈഷ്ണവ് ഗിരിഷിന്റെയും, പിന്നണി ഗായിക സിന്ധു പ്രേംകുമാറിന്റെയും, ഗായകന്‍ നിഹാസ് ഭാവനയുടെയും നേതൃത്വത്തിലുള്ള ഗാനമേള ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും കോഴിക്കോട് ജില്ലാ അസോസിയേഷന്റെ ഒന്‍പതാം വാര്‍ഷികാഘോഷ പരിപാടികളിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.