കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈത്ത് (KODPAK) മംഗഫില്‍ വെച്ച് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രസിഡന്റ് ജിയോ തോമസിന്റെ അധ്യക്ഷതയില്‍ കൂടി. മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്, വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണ മടഞ്ഞവര്‍ക്കും  അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ജനറല്‍ സെക്രട്ടറി സുമേഷ് സ്വാഗതം പറഞ്ഞു. പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം പങ്ക് ചേരുവാനും, ഒരു കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും സംഘടനയുടെ  ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ആഘോഷ പരിപാടിയിലേക്ക് മാറ്റിവെച്ച മുഴുവന്‍ തുകയും നമ്മുടെ ജില്ലയില്‍ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നേരിട്ട് എത്തിച്ചു കൊടുക്കുവാനും എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.