കുവൈത്ത് സിറ്റി: രണ്ടര പതിറ്റാണ്ടു പിന്നിട്ട കുവൈത്തിലെ മലങ്കര കത്തോലിക്ക സഭാ വിശ്വാസികളുടെ കൂട്ടായ്മയായ KMRM ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ വിജയത്തിനായി 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ഫാ.ബിനോയ് കൊച്ചുകരിക്കത്തില്‍ (രക്ഷാധികാരി) ജോര്‍ജ് തോമസ് (ഉപരക്ഷാധികാരി) ജേക്കബ് തോമസ് (ചെയര്‍മാന്‍) ഷിബു പി ചെറിയാന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍) ബാബുജി ബെത്തേരി (ജനറല്‍ കണ്‍വീനര്‍) ലിജു പാറക്കല്‍ (ജനറല്‍ സെക്രട്ടറി) സന്തോഷ് പി ആന്റണി (ട്രഷറര്‍) സുനില്‍ ജി സാമുവേല്‍ (ഡോക്യൂമെന്റഷന്‍ സെക്രട്ടറി) ബിജു ജോര്‍ജ് (കമ്മ്യൂണിക്കേഷന്‍ സെക്രട്ടറി) എ. ഇ മാത്യു (ജോയിന്റ് ട്രഷറര്‍) വൈസ് ചെയര്‍മാന്‍മാരായി കെ.ഒ.ജോണ്‍, ബിനു കെ. ജോണ്‍, ജോസഫ് കെ. ഡാനിയേല്‍, അലക്‌സ് വര്‍ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.

ഏപ്രില്‍ 26 ന് കെ.എം.ആര്‍.എം അണിയിച്ചൊരുക്കുന്ന 'രജതോത്സവ് - 2019 ' മെഗാ കാര്‍ണിവലിന്റെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികള്‍ക്കും യോഗം രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു.