കുവൈത്ത് സിറ്റി: 2017 നവംബര്‍ 10 നു അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന കുവൈത്ത് കെ.എം.സി.സി. നാല്പതാം വാര്‍ഷികാഘോഷ സമാപന മഹാസമ്മേളനത്തിന്റെ ഭാഗമായി അബ്ബാസിയ ഏരിയ കമ്മറ്റി പ്രചരണ സമ്മേളനം  സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം കുവൈത്ത് കെ.എം.സി.സി. കേന്ദ്ര പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സിദ്ദീഖ് കുഴിപ്പുറം അധ്യക്ഷനായിരുന്നു. മുന്‍ കേന്ദ്ര പ്രസിഡന്റ്  ഷറഫുദ്ദീന്‍ കണ്ണേത്ത് സി.എച്ച്.അനുസ്മരണ പ്രഭാഷണവും മുന്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത റോഹിംഗ്യന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണവും നടത്തി. പ്രമുഖ വാഗ്മിയും കുവൈത്ത് കെ.എം.സി.സി. ഉപദേശക സമിതിയംഗവുമായ സി.പി. അബ്ദുല്‍ അസീസ് സാഹിബ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍, ട്രഷറര്‍ എം.കെ.അബ്ദുല്‍ റസാഖ് ആശംസകളര്‍പ്പിച്ചു. കേന്ദ്ര ഭാരവാഹികളായ  മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, അജ്മല്‍ വേങ്ങര, ഹംസ കരിങ്കപ്പാറ, ഫാസില്‍ കൊല്ലം,  അസീസ് വലിയകത്ത്,  ഏരിയ ഭാരവാഹികളായ  ഹംസ ബല്ലാക്കടപ്പുറം, അനസ് എറണാകുളം,ഹാരിസ് വെളുത്തേടത്ത്, അബ്ദുറസാഖ് കൂട്ടിലങ്ങാടി, ഹബീബ് കെ.എം., മുഹമ്മദ് മുസ്തഫ കുനോള്‍മാട് സന്നിഹിതരായിരുന്നു.    ഏരിയ ജനറല്‍ സെക്രട്ടറി എഞ്ചി.മുഷ്താഖ് സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ലത്തീഫ് തൃശൂര്‍ നന്ദിയും പറഞ്ഞു.