കുവൈത്ത് സിറ്റി കബദ് അല്‍ ജസീറ ഫാം ഹൌസില്‍ വെച്ച്, നടത്തിയ കുടുംബ സംഗമത്തില്‍ 150'ല്‍ പരം അംഗങ്ങള്‍ കുടുംബസമേതം പങ്കെടുത്തു. കെകെപിഎ പ്രസിഡന്റ് സക്കീര്‍ പുത്തന്‍പാലം അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ രക്ഷാധികാരി തോമസ് പള്ളിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ നൈനാന്‍ ജോണ്‍ സ്വാഗതം പറഞ്ഞു.ജനറല്‍ സെക്രട്ടറി സുശീല കണ്ണൂര്‍, വൈസ് പ്രസിഡന്റ്, സാറാമ്മ ജോണ്‍, ഉപദേശക സമിതി അംഗം അബ്ദുല്‍ കലാം മൗലവി, ട്രഷറര്‍ ബൈജു ലാല്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ട്രഷറര്‍ സജീവ് ചാവക്കാട് നന്ദി രേഖപ്പെടുത്തി. 

രണ്ടാം ദിവസം ബദര്‍ അല്‍ അല്‍ സമാ മാനേജര്‍ അബ്ദുല്‍ റസാഖ് മുഖ്യാതിഥി ആയി പങ്കെടുത്തു. കെകെപിഎ അംഗങ്ങള്‍ക്ക് നിരവധി ചികിത്സാ സഹായങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ തരം ഗെയിമുകള്‍, വടംവലി, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ ഓര്‍ക്കസ്ട്ര, നാടന്‍ പാട്ടുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നിറഞ്ഞതായിരുന്നു രണ്ടാം ദിവസത്തെ പ്രോഗ്രാം.

സെക്രട്ടറിമാരായ വിഷ്ണു, വനജ, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രേം രാജ്, ജോസ് ജോര്‍ജ്, രാംദാസ്, ഷാജിത, വിനു, വിനോദ്, കിരണ്‍, സനോജ്, ജയകൃഷ്ണന്‍, കവിത തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.