കുവൈത്തിലെ ഏറ്റവും വലിയ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനായി 2019-2020 വര്ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്കുന്നു.

ബിരുദ കോഴ്‌സുകള്‍, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍, ഐടിഐ, തുടങ്ങിയ കോഴ്‌സുകള്ളില്‍ പഠിക്കുന്ന കുട്ടികളെയാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുക. മിനിമം 85% മാര്‍ക്കോടെ പ്ലസ് 2 അല്ലെങ്കില്‍ തത്തുല്ല്യ കോഴ്‌സുകള്‍ പാസ്സായവരായിരിക്കണം.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മക്കള്‍ക്ക് മുന്‍ഗണന നല്‍കുന്ന കേരളത്തിലെ ഏക സ്‌കോളര്‍ഷിപ് പദ്ധതിയാണിത്. രക്ഷിതാക്കളുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്. എസ്.എല്‍. സി ബുക്കിന്റെ പകര്‍പ്പ്, പാസ്സായ കോര്‌സിന്റെ മാര്‍ക്ക് ലിസ്റ്റ്, ഉന്നത പഠനത്തിനു ചേര്‍ന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ഫോറം ഓഗസ്റ്റ് 20നു മുമ്പായി ലഭിക്കത്തക്ക വിധം അപേക്ഷിക്കേണ്ടതാണ്. മെഡിക്കല്‍/എഞ്ചിനീയറിംഗ് കൊഴ്‌സുകള്‍ക്ക് ചേരുന്നവര്‍, ചേര്‍ന്ന ശേഷം അയച്ചാല്‍ മതിയാകും.

പൂരിപ്പിച്ച അപേക്ഷ ഫോറം ആവശ്യമായ രേഖകള്‍ സഹിതം മേല്‍ ഇ-മെയില്‍ വിലാസത്തിലോ, നേരിട്ടോ എത്തിക്കാവുന്നതാണ്. പൂര്‍ണമല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഒ.പി.ശറഫുദ്ധീന്‍ - 90060532
പി റഫീഖ് - 99641908
പി.പി സലീം - 99321831