കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ (കെകെഎംഎ) സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഭാഗമായി നല്‍കി വരുന്ന പൊതുകിണര്‍ പദ്ധതിയിലെ പതിനഞ്ചാമത് കിണറിന്റെ ഉദ്ഘാടനം പട്ടാമ്പി എം.എല്‍.എ വി.ടി. ബല്‍റാം നിര്‍വഹിച്ചു. കേരളത്തിലും കര്‍ണ്ണാടകയിലുമായി ഇതിനോടകം പതിനാല് കിണറുകള്‍ നിര്‍മ്മിച്ച് നല്‍കുകയുണ്ടായി.

പട്ടാമ്പി കാക്കാട്ടേരിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ.കെ.അബ്ദുള്ള അധ്യക്ഷം വഹിച്ചു. കെ.കെ.എം.എ.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ എം.എല്‍.എ അഭിനന്ദിച്ചു. കിണര്‍ നിര്‍മാണത്തിന് സ്ഥലം നല്‍കിയ അംബിക ഉണ്ണി, സാറാബിത്താത്ത എന്നിവരുടെ പ്രവത്തനത്തെയും അദ്ദേഹം എടുത്തു പറഞ്ഞു. മാനവീക നന്മ ഇല്ലാതായിത്തീരുന്ന കാലത്ത് സമൂഹത്തോട് പ്രതിബദ്ധത കാണിക്കുന്ന പ്രവാസി സമൂഹം ചെയ്യുന്ന നന്മകള്‍ വളരെയധികം പ്രശംസനീയമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സെക്രട്ടറി സലീം അറക്കല്‍ സംസ്ഥാന നേതാക്കളായ, എച്ച്.എം.അലിക്കുട്ടിഹാജി, ബാവു കൊടുമുണ്ട, ടി.എം. കുട്ടി, ഇ.വി. അബ്ദുല്‍ അസീസ്, പി.പി മുഹമ്മദ് കുട്ടി എന്നിവരും, കേന്ദ്ര - സോണ്‍ - ബ്രാഞ്ച് നേതാക്കളായ വി.കെ. ഹനീഫ, മുഹമൂദ് പെരുമ്പ, എം.സി ഷറഫുദ്ദീന്‍, മിറാഷ് കരിമ്പ, എന്നിവര്‍ പങ്കെടുത്തു

ആര്‍.വി.അബ്ദുല്‍ ഹമീദ് മൗലവി പ്രാര്‍ത്ഥന നടത്തി. അബ്ദുല്‍ അലി മദനി സ്വാഗതം പറഞ്ഞ യോഗത്തില്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ യൂ.എ. ബക്കര്‍ നന്ദി പറഞ്ഞു